ഗാന്ധിനഗർ: 2036-ലെ ഒളിംപിക്സിന് വേദിയാകാനുതകുന്ന തരത്തിൽ ഗുജറാത്തിലെ കായിക സംവിധാനങ്ങൾ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നഡ്ഡ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ "സങ്കൽപ് പത്രിക' പുറത്തിറക്കിയ വേളയിലാണ് നഡ്ഡ ഈ വാഗ്ദാനം മുന്നോട്ട് വച്ചത്.
പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള പുതിയ നിയമം കൊണ്ടുവരുമെന്നും നഡ്ഡ അറിയിച്ചു.
പെൺകുട്ടികൾക്ക് പ്രീ പ്രൈമറി തലം മുതൽ ബിരുദാനന്തര ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്നും ഗുജറാത്തിനെ ഒരു ട്രില്യൺ മൂല്യമുള്ള സാന്പത്തിക ശക്തിയാക്കുമെന്നും പത്രികയിൽ ബിജെപി വാഗ്ദാനം നൽകുന്നുണ്ട്.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ, ഒരു ലക്ഷം വനിതകൾക്ക് തൊഴിൽ, വ്യവസായ ഇടനാഴി, സംവരണ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സാന്പത്തിക സഹായം, 20 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ, സൗരാഷ്ട്ര മേഖലയ്ക്ക് പ്രത്യേക കുടിവെള്ള പദ്ധതികൾ, കൂടുതൽ എംയിസ് ആശുപത്രികൾ, 10,000 കോടി രൂപയുടെ കാർഷികവിള സംഭരണ പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.