തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മാണ പ്രദേശത്തേയ്ക്ക് എത്തിയ ലോറികള്‍ സമരസമിതിയുടെ പ്രതിഷേധത്തെതുടര്‍ന്ന് ഇവിടെനിന്ന് മാറ്റി. ലോഡുമായി എത്തിയ ലോറികള്‍ തിരികെ പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചതോടെയാണ് വാഹനങ്ങള്‍ മാറ്റിയത്.
ഇന്ന് രാവിലെ പത്തരയോടെ പദ്ധതി പ്രദേശത്തേയ്ക്കെത്തിയ ലോറികളാണ് സമരസമിതി തടഞ്ഞത്. ലോറികള്‍ക്ക് മുന്നില്‍ കിടന്നുകൊണ്ടായിരുന്നു തീരദേശവാസികളുടെ പ്രതിഷേധം. ലോറിയുടെ ചില്ലുകള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു.
രണ്ട് വാഹനങ്ങള്‍ സമരപന്തലിനു മുന്നിലേക്ക് എത്തിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. കൈയടിച്ചും കൂകിവിളിച്ചുമാണ് തിരികെ പോയ വാഹനങ്ങളെ സമരക്കാര്‍ എതിരേറ്റത്.
ഇതിനിടെ പദ്ധതിയെ അനുകൂലിക്കുന്നവരും സ്ഥലത്തെത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ചേരി തിരിഞ്ഞുള്ള പ്രതിഷേധത്തിനിടെ സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവും തമ്മില്‍ പരസ്പരം കല്ലുകളെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു.
നിര്‍മാണത്തിനു കൊണ്ടുവന്ന മരകഷണങ്ങള്‍, ഇരുമ്പുകമ്പികള്‍ തുടങ്ങിയവ ഉപയോഗിച്ചും ഇരുകൂട്ടരും ഏറെ നേരം ആക്രമണം അഴിച്ചുവിട്ടു.