+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച
ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക ദൗ​ത്യ സേ​ന​യും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​പ്പോ​ൾ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :