കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ പര്യടനത്തെച്ചൊല്ലിയുള്ള വിവാദം കോണ്‍ഗ്രസില്‍ തുടരവേ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കോഴിക്കോട് എത്തി.
രാവിലെ എട്ടരയ്ക്ക് കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, രമേശ് ചെന്നിത്തല, എംപിമാരായ കെ. മുരളീധരന്, എം.കെ. രാഘവന്, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
തരൂര്‍ വിഷയത്തില്‍ നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന എം.കെ. രാഘവനുമായി താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. പരസ്യ പ്രതികരണങ്ങള്‍ വിഷയത്തില്‍ ഇനി ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് താരിഖ് അന്‍വറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷം വയനാട്ടില്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ താരിഖ് അന്‍വര്‍ പങ്കെടുക്കും.
തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇത്തരം പരിപാടികള്‍ കെപിസിസി നേതൃത്വത്തിന്റെ അറിവോടെ ആയിരിക്കണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
അതേസമയം പാര്‍ട്ടി നയങ്ങള്‍ ഉയര്‍ത്തിയുള്ള പരിപാടികളെങ്ങനെ വിമതനീക്കമാകുമെന്നാണ് തരൂരിന്റെ ചോദ്യം. ഇന്നലെ രാത്രി കോഴിക്കോട്ട് എത്തിയ താരിഖ് അന്‍വര്‍ ഇന്ന് രാവിലെയാണ് നേതാക്കളെ നേരിട്ട് കണ്ടത്.
പ്രശ്നം സമവായത്തിലൂടെ തീര്‍ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. നിലവില്‍ യാതൊരു പരാതിയും കേരള ഘടകത്തില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് താരിഖ് അന്‍വര്‍ പറയുന്നത്. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായാണ് കോഴിക്കോട്ട് എത്തിയത്. നേതാക്കളുമായി സ്വാഭാവിക ചര്‍ച്ചകള്‍ മാത്രമേ ഉണ്ടാകുവെന്നും അദ്ദേഹം പ്രതികരിച്ചു.