ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ ജയില്‍ സൂപ്രണ്ട് സെല്ലിലെത്തി സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. കഴിഞ്ഞ സെപ്റ്റംബര്‍ 12ന് രാത്രി രാത്രി 8ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ജയില്‍ മന്ത്രിയാണെന്ന അധികാരം വച്ച് സത്യേന്ദ്ര ജയിന് വിഐപി പരിഗണന നേടുന്നെന്ന് ബിജെപി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. സഹതടവുകാരന് മന്ത്രിക്കു മസാജ് ചെയ്ത് നല്കുന്ന ദൃശ്യങ്ങളടക്കം നേരത്തെ പുറത്തുവന്നിരുന്നു.
ഡല്‍ഹിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ഗുജറാത്ത് തെരഞ്ഞെടുപ്പിലും ബിജെപി - ആംആദ്മി പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടക്കാനിരിക്കെയാണ് ബിജെപി വീണ്ടും ജയിലിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ജയിലില്‍ സത്യേന്ദ്ര ജയിന് പ്രത്യേക പരിഗണന നല്‍കിയതിന്റെ പേരില്‍ ജയില്‍ സൂപ്രണ്ടിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സൂപ്രണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ മന്ത്രിയെ സെല്ലില്‍ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.#WATCH | More CCTV visuals of jailed Delhi Minister and AAP leader Satyendar Jain in Tihar jail come out: Sources pic.twitter.com/4c6YdJ2bAL
— ANI (@ANI) November 26, 2022