തൃശൂര്‍: ഗുരുവായൂരില്‍ വിവാഹഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആന പാപ്പാനെ തട്ടിയിടാന്‍ ശ്രമിച്ചു. അത്ഭുതകരമായാണ് പാപ്പാന് രക്ഷപെട്ടത്.
ഈ മാസം 10നാണ് സംഭവം. ഗുരൂവായൂര്‍ അമ്പലത്തിനു പുറത്തുനിന്ന ആനയുടെ മുന്നില്‍ നിന്ന് ദമ്പതികള്‍ വിവാഹ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ പ്രകോപിതനായി വട്ടം തിരിഞ്ഞ ആന തൊട്ടടുത്ത് നിന്ന പാപ്പാൻ രാധാകൃഷ്ണനെ തുമ്പികൈ കൊണ്ട് വലിച്ചിടാന്‍ ശ്രമിച്ചു.
തുമ്പികൈയുടെ പിടിത്തം കിട്ടിയത് പാപ്പാന്റെ മുണ്ടിലാണ്. ഈ സമയത്ത് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ തളച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂരില്‍ നടയ്ക്കിരുത്തിയ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്.