+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ബാ​ല​ന് മ​ര്‍​ദ​നം; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍

പാ​ല​ക്കാ​ട്: മേ​ഴ​ത്തൂ​രി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ബാ​ല​ന് മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​രാ​തി. സൈ​ക്കി​ള്‍ ദേ​ഹ​ത്ത് ത​ട്ടി​യ​തി​ന്‍റെ പേ​രി​ല്‍ അ​യ​ല്‍​വാ​സി അ​ലി മ​ര്‍​ദി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്
പാ​ല​ക്കാ​ട് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ബാ​ല​ന് മ​ര്‍​ദ​നം; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍
പാ​ല​ക്കാ​ട്: മേ​ഴ​ത്തൂ​രി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ബാ​ല​ന് മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​രാ​തി. സൈ​ക്കി​ള്‍ ദേ​ഹ​ത്ത് ത​ട്ടി​യ​തി​ന്‍റെ പേ​രി​ല്‍ അ​യ​ല്‍​വാ​സി അ​ലി മ​ര്‍​ദി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 8നാ​ണ് സം​ഭ​വം. സൈ​ക്കി​ളി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി റോ​ഡി​ലൂ​ടെ വ​ന്ന അ​ലി​യു​ടെ ദേ​ഹ​ത്ത് ത​ട്ടു​ക​യാ​യി​രു​ന്നു. അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ചു പോ​യ​താ​ണെ​ന്നു ആ​വ​ര്‍​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും ഇ​യാ​ള്‍ കു​ട്ടി​യെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

ചെ​വി​ക്കും ത​ല​യ്ക്കും മ​ര്‍​ദന​മേ​റ്റ കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ബോ​ധ​ര​ഹി​ത​നാ​യെ​ന്നു കു​ടും​ബം പ​റ​യു​ന്നു. നേ​ര​ത്തെ ത​ല​യ്ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടു​ള്ള കു​ട്ടി​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​മു​ണ്ട്.

കു​ട്ടി​യു​ടെ രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ആ​ളാ​ണ് അ​ലി​യെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ മേ​ഴ​ത്തൂ​ര്‍ സ്വ​ദേ​ശി​യായ അലിയെ തൃ​ത്താ​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :