തിരുവനന്തപുരം: ഇന്ത്യയുടെ ഭരണഘടനാ ദിനം ഇന്ന് ആചരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും അര്‍ധ സര്‍ക്കാര്‍, സ്വയം ഭരണ സ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും ലീഗല്‍ സര്‍വീസസ് ഓഫീസുകളിലും ഇന്ന് 11 മണിക്ക് ഭരണഘടനയുടെ ആമുഖം വായിക്കും.
എല്ലാ യൂണിവേഴ്സിറ്റികളിലും ദിനമാചരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിസിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍, സെമിനാറുകള്‍, ക്വിസ്, ഉപന്യാസം എന്നീ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കും. 2015 മുതലാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്.
2015 ഒക്ടോബര്‍ 11ന് ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ സ്മരണയ്ക്കായി സ്റ്റാച്യു ഓഫ് ഇക്വാലിറ്റിയുടെ ശിലാസ്ഥാപനം നിര്വഹിക്കവേയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 26 ഭരണഘടനാദിനമായി ആചരിക്കണമെന്നു പ്രഖ്യാപിച്ചത്.