ദോഹ: കരുത്തരായ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയിൽ കുരുക്കി യുഎസ്എ. അനായാസ വിജയം തേടിയിറങ്ങിയ ഇംഗ്ലീഷ് പടയുടെ കണക്കുകൂട്ടലുകൾ അമേരിക്കൻ പ്രതിരോധനിര പൊളിച്ചടുക്കുകയായിരുന്നു.
ആദ്യ കളിയിൽ ഇറാനെ ഗോൾ മഴയിൽ മുക്കിയ ആവേശത്തിലിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. പത്താം മിനിറ്റിൽ ലഭിച്ച സുവർണാവസരം ഇംഗ്ലീഷ് താരം ഹാരി കെയ്ൻ വലയിൽ എത്തിച്ചില്ല.
ഗോൾ നേടാൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് നിര പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോൾ രണ്ടാം പകുതിയിൽ യുഎസ്എ മികച്ചു നിന്നു.