+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: കൃ​ഷി വ​കു​പ്പും ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി

ത​ല​ശേ​രി: വ​ന്യ​ജീ​വി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ കൃ​ഷി വ​കു​പ്പും ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കൃ​ഷി മ​ന്ത്രി പി.പ്ര​സാ​ദ്. നി​ല​വി​ൽ വ​നം വ​കു​പ്പ് ന​ൽ​കു​ന്
വ​ന്യ​ജീ​വി ആ​ക്ര​മ​ണം: കൃ​ഷി വ​കു​പ്പും ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി
ത​ല​ശേ​രി: വ​ന്യ​ജീ​വി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ കൃ​ഷി വ​കു​പ്പും ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കൃ​ഷി മ​ന്ത്രി പി.പ്ര​സാ​ദ്. നി​ല​വി​ൽ വ​നം വ​കു​പ്പ് ന​ൽ​കു​ന്ന ന​ഷ്‌ട​പ​രി​ഹാര​ത്തി​ന് പു​റ​മേയാ​ണ് ഇ​ത്.

കണ്ണൂരിലെ പി​ണ​റാ​യി ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന കൃ​ഷി​ദ​ർ​ശ​ൻ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന മ​ന്ത്രി. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​നും പ​രി​ഹാ​രം കാണാനും കൃ​ഷി​യി​ട​ങ്ങ​ളി​ലും ക​ർ​ഷ​ക​ഭ​വ​ന​ങ്ങ​ളി​ലും മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി.

വ​ന്യ​മൃ​ഗശ​ല്യ​ത്തിന് പുറമേ ഭൂ​പ്ര​കൃ​തി​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും ക​ർ​ഷ​ക​രെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾക്ക് പരിഹാരം കാണാമെന്ന് ​മ​ന്ത്രി ഉറപ്പ് പറഞ്ഞു.
More in Latest News :