തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞ് പോകാതിരുന്നതോടെ പോലിസ് കണ്ണീർവാതകവും പ്രയോഗിച്ചു
പോലീസ് നാല് പ്രാവശ്യമാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇപ്പോഴും സ്ഥലത്ത് സംഘർഷ സാധ്യതയാണ്. വൻപോലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.