ന്യൂഡല്‍ഹി: എംജി സര്‍വകലാശാലയിലെ അസി.പ്രഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് മാര്‍ക്ക് നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ രൂപവത്ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍വകലാശാല സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
അധ്യാപകനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കാദമിക വിഷയമാണെന്നും ഇതില്‍ കോടതി ഇടപെടല്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല മേല്‍ക്കോടതിയെ സമീപിച്ചത്. ജഡ്ജിമാരായ പി.എസ്.നരസിംഹ, ജെ.ബി.പര്‍ദ്ദിവാലാ എന്നിവിരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹിന്ദി അസി. പ്രഫസര്‍ നിയമനത്തിത്തിനുള്ള അഭിമുഖത്തിന് 50 മാര്‍ക്ക് നിശ്ചയിച്ചുകൊണ്ടുള്ള എംജി സര്‍വകലാശാലയുടെ ഉത്തരവാണ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയത്. നിയമനത്തിന് പുതിയ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍.