തിരുവനന്തപുരം: താൻ ചെയ്യുന്നത് പാർട്ടിക്കു വേണ്ടിയാണെന്നും പാർട്ടിക്ക് അകത്ത് നിന്നാണ് ചെയ്യുന്നതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളുമെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് പരോക്ഷ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തന്റെ പ്രവര്‍ത്തനം പാർട്ടി അംഗങ്ങൾക്ക് വേണ്ടിയാണെന്നും തരൂര്‍ വ്യക്തമാക്കി. കൂടാതെ, തിരുവനന്തപുരം നഗരസഭയിലെ സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തരൂർ സന്ദർശിച്ചു. പ്രവർത്തകർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്നും തരൂർ പറഞ്ഞു.