തിരുവനന്തപുരം: ഫുട്ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിരു കടക്കരുതെന്നും സമസ്ത ഖുതുബ കമ്മറ്റി. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞുള്ള ഖുതുബ പ്രഭാഷണത്തില്‍ വിശ്വാസികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കാനാണ് തീരുമാനമെന്ന് ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയല്ല. കളിയാവേശത്തിന്റെ പേരില്‍ പോര്‍ച്ചുഗലിന്റെ പോലും പതാക കെട്ടുന്നു.
നിത്യഭക്ഷണത്തിനുപോലും ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റും വന്‍ തോതില്‍ സമ്പത്ത് വിനിയോഗിക്കുന്ന രീതി ചെറുപ്പകാര്‍ക്കിടയില്‍ വര്‍ധിച്ച് വരുന്നെന്നും നാസര്‍ ഫൈസി പറഞ്ഞു.
താരങ്ങളെ ആരാധിക്കുന്ന രീതി ശരിയല്ല. ദൈവത്തെ മാത്രമേ ആരാധിക്കൂ. രാത്രി ഉറക്കമിളച്ച് കളികാണുന്ന ആളുകള്‍ രാവിലെ പ്രാര്ഥനകള്ക്കെത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് നിർദേശം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.