കീവ്: റഷ്യ നടത്തിയ വൻ മിസൈൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ് യുക്രെയ്നിലെ ഊർജവിതരണ സംവിധാനങ്ങൾ. രാജ്യത്തിന്റെ 50 ശതമാനം വൈദ്യുതി ആവശ്യങ്ങളും ഇപ്പോൾ നിറവേറ്റപ്പെടുന്നില്ലെന്ന് യുക്രെയ്ൻ അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനാണ് ഇപ്പോൾ പ്രധാന്യം നൽകുന്നത്. എന്നാൽ അറ്റകുറ്റപ്പണികൾക്ക് ഇപ്പോൾ കൂടുതൽ സമയമെടുക്കുമെന്നും യുക്രെനെർഗോ പവർ ഓപ്പറേറ്റർ പറഞ്ഞു.
തലസ്ഥാനമായ കീവ് ഉൾപ്പെടെ 15 പ്രദേശങ്ങളിലും വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടിരിക്കുകയാണെന്ന് പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. കീവിലെ 70 ശതമാനം വീടുകളിലും വൈദ്യുതിയില്ലായിരുന്നു.