ദോഹ: ലോക ഫുട്ബോളിലെ ഇതിഹാസമെന്നതിന് അടിവരയിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്തെങ്ങും ആരും മറികടക്കാൻ ഇടയില്ലാത്ത ഫുട്ബോൾ റിക്കാർഡ് പോർച്ചുഗൽ സൂപ്പർ സ്വന്തമാക്കി.
ഘാനയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റിക്കാർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. 2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിലും റൊണാൾഡോ ഗോൾ നേടി. ലയണൽ മെസി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പിൽ ഗോൾ നേടിയിട്ടുണ്ട്.
പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മറ്റൊരു റിക്കാർഡിനും ഉടമയായി. മൂന്ന് ലോകകപ്പിൽ പെനൽറ്റി ഗോളാക്കുന്ന താരം എന്ന റിക്കാർഡും ഇനി റൊണോയ്ക്കു സ്വന്തം.