+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഘാ​ന പൊരുതി വീണു; പോർച്ചുഗൽ ജയിച്ചു തുടങ്ങി

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ അ​ഞ്ച് ഗോ​ൾ പി​റ​ന്ന ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ പോ​ർ​ച്ചു​ഗ​ൽ 32ന് ​ആ​ഫ്രി​ക്ക​ൻ സം​ഘ​മാ​യ ഘാ​ന​യെ കീ​ഴ​ട​ക്കി. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്
ഘാ​ന പൊരുതി വീണു; പോർച്ചുഗൽ ജയിച്ചു തുടങ്ങി
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ അ​ഞ്ച് ഗോ​ൾ പി​റ​ന്ന ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ പോ​ർ​ച്ചു​ഗ​ൽ 3-2ന് ​ആ​ഫ്രി​ക്ക​ൻ സം​ഘ​മാ​യ ഘാ​ന​യെ കീ​ഴ​ട​ക്കി. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷ​മാ​യി​രു​ന്നു ഗോ​ൾ മ​ഴ.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ പോ​ർ​ച്ചു​ഗ​ൽ ആ​ക്ര​മി​ച്ച് ക​യ​റി. 11-ാം മി​നി​റ്റി​ൽ ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം സൂ​പ്പ​ർ താ​രം റൊ​ണാ​ൾ​ഡോ ന​ഷ്ട​പ്പെ​ടു​ത്തി. ബോ​ക്സി​ലേ​ക്ക് വ​ന്ന ത്രൂ​ബോ​ൾ സ്വീ​ക​രി​ച്ച റൊ​ണാ​ൾ​ഡോ​യ്ക്ക് ഗോ​ൾ​കീ​പ്പ​ർ സി​ഗി​യെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. പോ​ർ​ച്ചു​ഗ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ ഘാ​ന കൃ​ത്യ​മാ​യി റീ​ഡ് ചെ​യ്ത് ത​ട​ഞ്ഞ​തോ​ടെ ഗോ​ൾ അ​ക​ന്നു നി​ന്നു. 28-ാം മി​നി​റ്റി​ൽ ല​ഭി​ച്ച അ​വ​സ​രം പോ​ർ​ച്ചു​ഗ​ലി​ന്‍റെ ബെ​ർ​ണാ​ഡോ സി​ൽ​വ പാ​ഴാ​ക്കി.

ര​ണ്ടാം പ​കു​തി സം​ഭ​വ​ബ​ഹു​ല​മാ​യി​രു​ന്നു. 69-ാം മി​നി​റ്റി​ൽ പെ​ന​ൽ​റ്റി ഗോ​ളി​ലൂ​ടെ പോ​ർ​ച്ചു​ഗ​ൽ ലീ​ഡ് നേ​ടി. റൊ​ണാ​ൾ​ഡോ​യെ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു റ​ഫ​റി പെ​ന​ൽ​റ്റി സ്പോ​ട്ടി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി​യ​ത്. മൂ​ന്ന് ലോ​ക​ക​പ്പി​ൽ പെ​ന​ൽ​റ്റി ഗോ​ളാ​ക്കു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡി​ലും അ​തോ​ടെ റൊ​ണാ​ൾ​ഡോ എ​ത്തി.

73-ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ ആ​ന്ദ്രേ ആ​യു​വി​ലൂ​ടെ ഘാ​ന​യു​ടെ മ​റു​പ​ടി​യെ​ത്തി. സ​മ​നി​ല ഗോ​ൾ ഘാ​ന ആ​ഘോ​ഷി​ച്ചു ക​ഴി​യു​ന്ന​തി​നു മു​ന്പ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ തി​രി​ച്ച​ടി​യെ​ത്തി.

ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ അ​സി​സ്റ്റി​ൽ ജാ​വൊ ഫീ​ലി​ക്സ് പോ​ർ​ച്ചു​ഗ​ലി​നു ലീ​ഡ് സ​മ്മാ​നി​ച്ചു. അ​വി​ടം​കൊ​ണ്ടും നി​ർ​ത്താ​ൻ പ​റ​ങ്കി​പ്പ​ട ത​യാ​റാ​യി​ല്ല. 80-ാം മി​നി​റ്റി​ൽ റാ​ഫേ​ൽ ലി​യാ​വൊ പോ​ർ​ച്ചു​ഗ​ലി​ന്‍റെ ലീ​ഡ് 3-1ൽ ​എ​ത്തി​ച്ചു. ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ആ​യി​രു​ന്നു ലി​യാ​വൊ​യു​ടെ ഗോ​ളി​നും അ​സി​സ്റ്റ് ചെ​യ്ത​ത്.

ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഇ​ര​ട്ടി​പ്പി​ച്ച് ഒ​ന്പ​ത് മി​നി​റ്റി​നു​ശേ​ഷം വീ​ണ്ടും ഗോ​ൾ. വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഘാ​ന, പോ​ർ​ച്ചു​ഗ​ലി​ന്‍റെ വ​ല കു​ലു​ക്കി. ഉ​സ്മാ​ൻ ബു​കാ​രി​യു​ടെ വ​ക​യാ​യി​രു​ന്നു 89-ാം മി​നി​റ്റി​ലെ ഘാ​ന ഗോ​ൾ.

അ​തോ​ടെ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ തീ​വ്ര​ത​യേ​റി, പി​രി​മു​റു​ക്കം വ​ർ​ദ്ധി​ച്ചു. ഏ​തു സ​മ​യ​വും സ​മ​നി​ല ഗോ​ൾ ഘാ​ന നേ​ടു​മെ​ന്ന് തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. അ​തോ​ടെ ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം അ​വ​സാ​നി​ച്ചു.
More in Latest News :