കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം. പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ക്ഷണം.
എല്‍ദോസിന്റെ ചിത്രം വച്ച പോസ്റ്റര്‍ പുറത്തിറക്കി. പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പീഡനക്കേസ് പ്രതിയെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ആക്ഷേപം.
സംഭവം വിവാദമായതോടെ എല്‍ദോസ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കൊച്ചി ഡിസിസി ഓഫീസ് അറിയിച്ചു. സസ്പെന്‍ഷനിലിരിക്കുന്ന എംഎല്‍എയെ പാര്‍ട്ടി പരിപാടിക്ക് ക്ഷണിച്ചത് പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലായ്മ കൊണ്ടാണെന്നാണ് ഡിസിസിയുടെ വിശദീകരണം.
കഴിഞ്ഞ ഒക്ടോബര്‍ 22നാണ് എല്‍ദോസിനെ പാര്‍ട്ടി പദവികളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ആറു മാസത്തേയ്ക്കാണ് സസ്പെന്ഷന്.