തിരുവനന്തപുരം: എസ്എസ്എല്‍എസി പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍എസി പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെയുള്ള ദിവസങ്ങളില്‍ മോഡല്‍ പരീക്ഷ നടത്തും. മെയ് പത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികളും പ്രഖ്യാപിച്ചു. മാര്‍ച്ച് പത്ത് മുതല്‍ 30 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തുക.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെയുള്ള തീയതികളിലാണ് മോഡല്‍ പരീക്ഷ. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ഒന്നിന് തുടങ്ങും.മെയ് 25ന് അകം രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കും.
രാവിലെ ഒന്‍പതര മുതലുള്ള സമയത്താണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.