+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​ഘാ​ല​യ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം; വെ​ടി​വ​യ്പ്പ് പ്ര​കോ​പ​ന​മി​ല്ലാ​തെ​യെ​ന്ന് ആസാം

ഗോ​ഹ​ട്ടി: മേ​ഘാ​ല​യ അ​തി​ര്‍​ത്തി​യി​ല്‍ ആ​റു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പ്പ് പ്ര​കോ​പ​ന​മി​ല്ലാ​തെ​യെ​ന്ന് സ​മ്മ​തി​ച്ച് ആസാം. ഇ​ത് സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് കേ​ന്
മേ​ഘാ​ല​യ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം; വെ​ടി​വ​യ്പ്പ് പ്ര​കോ​പ​ന​മി​ല്ലാ​തെ​യെ​ന്ന് ആസാം
ഗോ​ഹ​ട്ടി: മേ​ഘാ​ല​യ അ​തി​ര്‍​ത്തി​യി​ല്‍ ആ​റു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പ്പ് പ്ര​കോ​പ​ന​മി​ല്ലാ​തെ​യെ​ന്ന് സ​മ്മ​തി​ച്ച് ആസാം. ഇ​ത് സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി.

വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കൊ​ര്‍​ണാ​ട് സാ​ഗ്മ ഇ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​വും അം​ഗീ​ക​രി​ക്കു​മെ​ന്ന് ആസാം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​സം-​മേ​ഘാ​ല​യ അ​തി​ര്‍​ത്തി​യി​ലെ വെ​സ്റ്റ് ക​ര്‍​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മേ​ഘാ​ല​യ ഫോ​റ​സ്റ്റ് ഗാ​ര്‍​ഡും അ​ഞ്ച് ആസാം സ്വ​ദേ​ശി​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ന​ധി​കൃ​ത​മാ​യി ത​ടി ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ട​ത്ത​ത്. ത​ടി ക​ട​ത്താ​നു​പോ​യ​ഗി​ച്ച ട്ര​ക്ക് ആസാം വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ഇ​വ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു സം​ഘം ആ​ളു​ക​ള്‍ ആ​യു​ധ​ങ്ങ​ളു​മാ​യി ഓ​ഫീസ് വ​ള​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.
More in Latest News :