ഗോഹട്ടി: ആസാമിലെ കാർബി അംഗ്ലോംഗ് ജില്ലയിലുണ്ടായ തീപിടത്തത്തിൽ നിരവധി വീടുകളും കടകളും കത്തി നശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നാഗാലൻഡ് അതിർത്തിയോട് ചേർന്നുള്ള ബോക്കാജൻ മേഖലയിലെ ലഹോരിജൻ ഗ്രാമത്തിലാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലം ഒരു കടയിലുണ്ടായ തീപ്പൊരി മറ്റ് കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.
നിരവധി പാചകവാതക സിലിണ്ടറുകൾ തീപിടത്തത്തിൽ പൊട്ടിത്തെറിച്ചതായും വാഹനങ്ങൾ നശിച്ചതായും അധികൃതർ അറിയിച്ചു. പ്രദേശത്ത് തുടരുന്ന അഗ്നിരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.