+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേരളം പ്രീ ക്വാർട്ടറിൽ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റ് എ​ലീ​റ്റ് ഗ്രൂ​പ്പ് സി​യി​ൽ ത​മി​ഴ്നാ​ടി​നെ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ പോ​രാ​ട്ടം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു. മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ല​ഭി​ച്ച ര​
വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേരളം പ്രീ ക്വാർട്ടറിൽ
ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റ് എ​ലീ​റ്റ് ഗ്രൂ​പ്പ് സി​യി​ൽ ത​മി​ഴ്നാ​ടി​നെ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ പോ​രാ​ട്ടം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു. മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ല​ഭി​ച്ച ര​ണ്ട് പോ​യി​ന്‍റു​ക​ൾ ഉ​ൾ​പ്പ​ടെ 24 പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ത​മി​ഴ്നാ​ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി. 20 പോ​യി​ന്‍റു​ള്ള ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കേ​ര​ളം പ്രീ ​ക്വാ​ർ​ട്ട​ർ യോ​ഗ്യ​ത നേ​ടി.

നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം 287 റ​ൺ​സ് നേ​ടി. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ വി​ജ​യ​ല​ക്ഷ്യം 276 റ​ൺ​സാ​യി പു​ന​ർ​നി​ശ്ച​യി​ച്ചി​രു​ന്നു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ത​മി​ഴ്നാ​ട് ഏ​ഴ് ഓ​വ​റി​ൽ 43-1 എ​ന്ന സ്കോ​റി​ൽ നി​ൽ​ക്കെ​യാ​ണ് വീ​ണ്ടും മ​ഴ​യെ​ത്തി മ​ത്സ​രം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്.

വ​ത്സ​ൽ ഗോ​വി​ന്ദ്(95*) ന​യി​ച്ച ബാ​റ്റിം​ഗ് നി​ര​യാ​ണ് കേ​ര​ള​ത്തെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. വി​ഷ്ണു വി​നോ​ദ്(45), അ​ബ്ദു​ൾ ബാ​സി​ത്ത്(41), രോ​ഹ​ൻ കു​ന്നു​മ്മ​ൽ(39) എ​ന്നി​വ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. മ​ല​യാ​ളി താ​രം സ​ന്ദീ​പ് വാ​ര്യ​ർ, എം. ​മു​ഹ​മ്മ​ദ്, സോ​നു യാ​ദ​വ് എ​ന്നി​വ​ർ ത​മി​ഴ്നാ​ടി​നാ​യി ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഓ​പ്പ​ണ​ർ സാ​യ് സു​ദ​ർ​ശ​നെ(5) നേ​ര​ത്തെ ന​ഷ്ട​മാ​യെ​ങ്കി​ലും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി റി​ക്കാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ എ​ൻ. ജ​ഗ​ദീ​ശ​ൻ(23) സ്കോ​റിം​ഗ് വേ​ഗ​ത്തി​ലാ​ക്കി. ഏ​ഴാം ഓ​വ​ർ തു​ട​ങ്ങും മു​ന്പ് മ​ഴ എ​ത്തി​യ​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :