തിരുവനന്തപുരം: എല്‍ഡിഎഫ് നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി.
ഉദ്യോഗസ്ഥര്‍ പെരുമാറ്റചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് ഗവര്‍ണര്‍ രേഖാമൂലം വിശദീകരണം തേടിയത്. ജോലിക്ക് കയറാന്‍ പഞ്ചിംഗ് രേഖപ്പെടുത്തിയ ശേഷമാണോ ഇവര്‍ സമരത്തില്‍ പങ്കെടുക്കാന്‍ പോയതെന്നും ഗവര്‍ണര്‍ ആരാഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തതിന് തെളിവായി വീഡിയോ സഹിതമാണ് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.