+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല‍​യാ​ളി ദ​മ്പ​തി​ക​ൾ പ​ഴ​നി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; രാഷ്ട്രീയക്കാർക്കെതിരെ കുറിപ്പ്

കൊ​ച്ചി: എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​കളെ പ​ഴ​നി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ത​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​
മ​ല‍​യാ​ളി ദ​മ്പ​തി​ക​ൾ പ​ഴ​നി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; രാഷ്ട്രീയക്കാർക്കെതിരെ കുറിപ്പ്
കൊ​ച്ചി: എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​കളെ പ​ഴ​നി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്.

ത​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര്‍ രാ​ഷ്ട്രീ​യ​ക്കാ​രാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച് ഇ​വ​ര്‍ എ​ഴു​തി​യ ക​ത്ത് പോ​ലീ​സ് ക​ണ്ടെ​ത്തി. സി​പി​എം, ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക​ളി​ലെ ഏ​ഴു​പേ​രു​ടെ പേ​രു​ക​ളും കു​റി​പ്പി​ലു​ണ്ട്.

എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി ര​ഘു​രാ​മ​ന്‍(46), ഭാ​ര്യ ഉ​ഷ(44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജാ​മ്യ​മി​ല്ലാ കേ​സി​ല്‍ കു​ടു​ക്കി തേ​ജോ​വ​ധം ചെ​യ്യു​ന്നു​വെ​ന്ന് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദ​മ്പ​തി​ക​ൾ പ​ഴ​നി​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ഏ​റെ നേ​ര​മാ​യും ഇ​രു​വ​രെ​യും പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ താ​മ​സി​ച്ച മു​റി​യി​ൽ നി​ന്നു​മാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്.
More in Latest News :