+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ച്ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം; അ​ല്ലെ​ങ്കി​ൽ ഭാ​ര​ത ജോ​ഡോ യാ​ത്ര ത​ട​യു​മെ​ന്ന്

ജ‌‌​യ്പു​ർ: സ​ച്ചി​ൻ പൈ​ല​റ്റി​നെ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്ര‌‌ രാ​ജ​സ്ഥാ​നി​ൽ എ​ത്തി​യാ​ൽ നി​സ​ഹ​ക​രി​ക്കു​മെ​ന്ന
സ​ച്ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം; അ​ല്ലെ​ങ്കി​ൽ ഭാ​ര​ത ജോ​ഡോ യാ​ത്ര ത​ട​യു​മെ​ന്ന്
ജ‌‌​യ്പു​ർ: സ​ച്ചി​ൻ പൈ​ല​റ്റി​നെ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്ര‌‌ രാ​ജ​സ്ഥാ​നി​ൽ എ​ത്തി​യാ​ൽ നി​സ​ഹ​ക​രി​ക്കു​മെ​ന്ന് ഗു​ർ​ജ​ർ സ​മു​ദാ​യ നേ​താ​വ് വി​ജ​യ്സിം​ഗ് ബെ​യ്ൻ​സ്‌​ല.

"നി​ല​വി​ലെ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. ബാ​ക്കി ഒ​രു വ​ർ​ഷം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സ​ച്ചി​ൻ പൈ​ല​റ്റി​ന് ന​ൽ​കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​യാ​റാ​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര​ക്ക് സ്വാ​ഗ​ത​മോ​തും. അ​ല്ലെ​ങ്കി​ൽ എ​തി​ർ​ക്കും'.

2018ൽ ​ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ർ​ജ​ർ സ​മു​ദാ​യം​ഗം മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സി​ന് വോ​ട്ടു ചെ​യ്ത​തെ​ന്നും ബെ​യ്ൻ​സ്‌​ല പ​റ​ഞ്ഞു. ഗു​ർ​ജ​ർ സ​മു​ദാ​യം​ഗ​മാ​ണ് സ​ച്ചി​ൻ പൈ​ല​റ്റ്.

ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി ന‌​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ജ​സ്ഥാ​നി​ൽ എ​ത്തു​ന്ന​ത്.
More in Latest News :