+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​​ജ​​റാ​​ത്ത് തെരഞ്ഞെടുപ്പ്: മത്സരത്തിനൊരുങ്ങി 1,621 സ്ഥാ​നാ​ർ​ഥി​ക​ൾ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 1,621 സ്ഥാ​നാ​ർ​ഥി​ക​ൾ. 182 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് ര​ണ്ടു ഘ​ട്ട​മാ​യി​ട
ഗു​​ജ​​റാ​​ത്ത് തെരഞ്ഞെടുപ്പ്: മത്സരത്തിനൊരുങ്ങി 1,621 സ്ഥാ​നാ​ർ​ഥി​ക​ൾ
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 1,621 സ്ഥാ​നാ​ർ​ഥി​ക​ൾ. 182 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് ര​ണ്ടു ഘ​ട്ട​മാ​യി​ട്ടാ​ണ് വോ​ട്ടെ​ടു​പ്പ്. ഡി​സം​ബ​ർ ഒ​ന്നി​ന് 89 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ഡി​സ​ബം​ർ അ​ഞ്ചി​ന് 93 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

ആ​ദ്യ ഘ​ട്ട​ത്തി​ൽ 788 സ്ഥാ​നാ​ർ​ഥി​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 833 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണു​ള്ള​ത്. ബി​ജെ​പി 182 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ന് 179 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. മൂ​ന്നു സീ​റ്റ് എ​ൻ​സി​പി​ക്കു ന​ല്കി. എ​ന്നാ​ൽ, ദേ​വ്ഗ​ഡ് ബാ​രി​യ സീ​റ്റി​ൽ എ​ൻ​സി​പി​യു​ടെ ഒ​രു സ്ഥാ​നാ​ർ​ഥി പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ ബി​ജെ​പി​യും എ​എ​പി​യും ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ങ്ങി.

എ​എ​പി 181 സീ​റ്റി​ലാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. സൂ​റ​ത്ത് ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ എ​എ​പി സ്ഥാ​നാ​ർ​ഥി പ​ത്രി​ക പി​ൻ​വ​ലി​ച്ചിരുന്നു.
More in Latest News :