അൽ റയാൻ: ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ കരുത്തരായ ഡെന്മാർക്കിനെ ടുണീഷ്യ സമനിലയിൽ തളച്ചു. ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. മത്സരത്തിലുടനീളം ഇരുടീമുകളും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർമാരായ ഷ്മൈക്കലും ഡാഹ്മെനുമാണ് മത്സരത്തിലെ താരങ്ങൾ. ഇരുവരുടെയും മികച്ച സേവുകൾ മത്സരത്തിൽ നിർണായകമായി.
തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർമാരായ ഷ്മൈക്കലും ഡാഹ്മെനുമാണ് മത്സരത്തിലെ താരങ്ങൾ. ഇരുവരുടെയും മികച്ച സേവുകൾ മത്സരത്തിൽ നിർണായകമായി.