ന്യൂഡൽഹി: ഇന്തോനേഷ്യയിൽ ഭൂചലനത്തെതുടർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും ദുഃഖിതനാണ്. ഭൂചലനത്തിന്റെ ഇരകളായവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ വിഷമസന്ധിയിൽ ഇന്ത്യ ഇന്തോനേഷ്യക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Saddened by the loss of lives and damage to property from the earthquake in Indonesia. Deepest condolences to the victims and their families. Wish a speedy recovery to the injured. India stands with Indonesia in this hour of grief. @jokowi
— Narendra Modi (@narendramodi) November 22, 2022