തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ മുഖ്യപ്രതിക്ക് സഹായം നൽകിയ ടി. നവ്യക്ക് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഉത്തരവ് വന്നതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ നവ്യയെ ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി നിർദേശം നൽകി.
നവംബർ 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്പിൽ ഹാജരാകണമെന്ന് നവ്യയോട് കോടതി നിർദേശിച്ചു.
കേസിലെ മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് എം. എസ്. ജിതിന് കൃത്യം നിർവഹിക്കാനായി സ്കൂട്ടർ എത്തിച്ച് നൽകിയതും രക്ഷപ്പെടാൻ സഹായിച്ചതും നവ്യയാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.