+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ഇ​രു​മു​ടി​ക്കെ​ട്ടി​ൽ തേ​ങ്ങ​യു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാം

ന്യൂഡൽഹി: ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി. ശബരിമല മകരവിളക്ക് കഴിയുന്നതുവരെയാണ് നിയന്ത്രണം നീക്കി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ഉത്തരവിറക്കിയത്.

നേരത്തെ, ഇത്തരത്തിൽ ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ കയറാനുള്ള അനുമതി ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളെ തുടർന്നായിരുന്നു തേങ്ങ ക്യാബിനിൽ അനുവദിക്കാതിരുന്നത്.

അതേസമയം, ഇരുമുടിക്കെട്ടിൽ തേങ്ങയുമായി എത്തുന്ന ഭക്തരെ വിശദമായ പരിശോധന നടത്തിയായിരിക്കും വിമാനത്തിലേക്ക് കയറ്റുകയെന്നും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
More in Latest News :