തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തും. ഡിജിപി അനില്‍കാന്താണ് കേസന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാജരേഖ ചമയ്ക്കലിനും ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റര്‍ അന്വേഷണം നടത്താനാണ് നിര്‍ദേശം. ഏത് യൂണിറ്റാണ് കേസന്വേഷിക്കുക എന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും.
മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്തില്‍ നേരത്തെ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്. അന്വേഷണത്തില്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താത്തതിനാല്‍ കത്ത് വ്യാജമാണോ എന്നും വ്യക്തമല്ല. കേസെടുത്ത് അന്വേഷിച്ചാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ എന്നായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
ഇത് പരിഗണിച്ച് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.