+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ത്ത​റി​ൽ ആറാടി ഇംഗ്ലീഷ് കൗമാരം; ഇ​റാ​നെ ആ​റു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു​വി​ട്ടു

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ട് വ​ര​വ​റി​യി​ച്ച​ത് ഗോ​ളി​ൽ ആ​റാ​ടി. ഇ​റാ​നെ ര​ണ്ടി​നെ​തി​രെ ആ​റു​ഗോ​ളു​ക​ൾ​ക്ക് ഇം​ഗ്ല​ണ്ട് ത​ക​ർ​ത്തു​വി​ട്ടു. ഇം​ഗ്ല​ണ്ടി​നാ​യി ബു​ക്കാ​യോ സാ​ക്ക ഇ​ര​ട്ട ഗ
ഖ​ത്ത​റി​ൽ ആറാടി ഇംഗ്ലീഷ് കൗമാരം; ഇ​റാ​നെ ആ​റു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു​വി​ട്ടു
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ട് വ​ര​വ​റി​യി​ച്ച​ത് ഗോ​ളി​ൽ ആ​റാ​ടി. ഇ​റാ​നെ ര​ണ്ടി​നെ​തി​രെ ആ​റു​ഗോ​ളു​ക​ൾ​ക്ക് ഇം​ഗ്ല​ണ്ട് ത​ക​ർ​ത്തു​വി​ട്ടു. ഇം​ഗ്ല​ണ്ടി​നാ​യി ബു​ക്കാ​യോ സാ​ക്ക ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജു​ഡ് ബെ​ലിം​ഗാം, റ​ഹിം സ്റ്റെ​ർ​ലിം​ഗ്, മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡ്, ജാ​ക് ഗ്രീ​ലി​ഷ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ നേ​ടി.

മു​ന്നേ​റ്റ​നി​ര​യി​ൽ ഹാ​രി കെ​യ്ൻ ഒ​ഴി​ച്ച് എ​ല്ലാ​വ​രും ത​ന്നെ ഗോ​ൾ ക​ണ്ടെ​ത്തി. മെ​ഹ്തി ത​രേ​മി​യാ​ണ് ഇ​റാ​ന്‍റെ ആ​ശ്വാ​സ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്ന ഇം​ഗ്ലീ​ഷു​കാ​ർ ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ എ​ണ്ണം ആ​റാ​ക്കി.

ആ​ദ്യ പ​കു​തി​യി​ൽ സ​മ്പൂ​ർ​ണ ഇം​ഗ്ലീ​ഷ് ആധി​പ​ത്യ​മാ​ണ് ക​ണ്ട​ത്. ഒ​രി​ക്ക​ൽ​പോ​ലും ഇ​റാ​ന് ഇം​ഗ്ലീ​ഷ് ബോ​ക്സി​ലേ​ക്ക് എ​ത്തി​നോ​ക്കാ​നാ​യി​ല്ല.
More in Latest News :