കൊച്ചി: ലൈംഗിക പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് വിചാരണക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും നല്കിയ ഹര്‍ജികള്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഹൈക്കോടതി വിധി പറയാനായി മാറ്റി. ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്.
എല്‍ദോസിനെതിരെ ഗുരുതരമായ ആരോപണമുണ്ടായിട്ടും മുന്‍കൂര്‍ജാമ്യം അനുവദിച്ച തിരുവനന്തപുരം കോടതിയുടെ വിധി നിയമപരമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. കുറ്റകൃത്യം സംബന്ധിച്ച് മതിയായ തെളിവുകളും വസ്തുതകളുമുണ്ടായിട്ടും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെന്നാണ് പരാതിക്കാരിയുടെ വാദം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ 48 കേസുകള്‍ നിലവിലുണ്ടെന്നുമാണ് എല്‍ദോസിന്റെ വാദം.