ദോഹ: മാഞ്ചസ്റ്റർ യുണൈറ്റഡിലെ തർക്കങ്ങൾ ലോകകപ്പിൽ പോർച്ചുഗൽ ടീമിനെ ബാധിക്കില്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ യുണൈറ്റഡ് വഞ്ചിച്ചതായും മാനേജർ എറിക് ടെൻ ഹാഗിനോട് തനിക്ക് “ബഹുമാനമില്ലെന്നും” റൊണാൾഡോ പറഞ്ഞു.
ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് താൻ ആലോചിക്കാറില്ല. തനിക്ക് സംസാരിക്കണമെന്ന് തോന്നുമ്പോൾ സംസാരിക്കും.
കളിക്കാർക്ക് വർഷങ്ങളായി താൻ എങ്ങനെയുള്ളയാളാണെന്ന് അറിയാം. വിവാദ അഭിമുഖം ഒരിക്കലും പോർച്ചുഗൽ ഡ്രസിംഗ് റൂമിനെ ബാധിക്കില്ലെന്നും അഞ്ച് തവണ ബലൻദിയോർ പുരസ്കാരം നേടിയിട്ടുള്ള സൂപ്പർ താരം പറഞ്ഞു.