തിരുവനന്തപുരം: രാജ്ഭവനിലെ 20 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. കഴിഞ്ഞ ഡിസംബറില്‍ അയച്ച കത്താണ് പുറത്ത് വന്നത്.
കുടുംബശ്രീ വഴി നിയമിതരായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. അഞ്ചുവര്‍ഷത്തില്‍ താഴെ സേവനപരിചയമുള്ള ജീവനക്കാര്‍ക്കുവേണ്ടിയാണ് ഗവര്‍ണറുടെ ശുപാര്‍ശ.
രാജ്ഭവനിലെ താത്കാലിക ഫോട്ടോഗ്രാഫറായ ദിലീപ് കുമാറിനെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ ഇതേ കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
കഴിഞ്ഞ ഫെബ്രുവരി 17നാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.