+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ ത​രൂ​രി​ന്‍റെ പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കും: റി​ജി​ൽ മാ​ക്കു​റ്റി

‌ക​ണ്ണൂ​ർ: മ​ല​ബാ​ർ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​ശി ത​രൂ​ർ ക​ണ്ണൂ​രി​ൽ 23ന് ​പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ട്ടു​നി​ൽ​ക്കി​ല്ല. പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര
ക​ണ്ണൂ​രി​ൽ ത​രൂ​രി​ന്‍റെ പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കും: റി​ജി​ൽ മാ​ക്കു​റ്റി
‌ക​ണ്ണൂ​ർ: മ​ല​ബാ​ർ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​ശി ത​രൂ​ർ ക​ണ്ണൂ​രി​ൽ 23ന് ​പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ട്ടു​നി​ൽ​ക്കി​ല്ല. പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കു​ന്ന​തി​നൊ​പ്പം ത​രൂ​രി​നെ പ​ങ്കെ​ടു​പ്പി​ച്ച് മ​റ്റു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി പ​റ​ഞ്ഞു.

മ​ല​ബാ​ർ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ത​രൂ​ർ കോ​ഴി​ക്കോ​ട് ന​ട​ത്തി​യ പ​രി​പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നെ​ങ്കി​ലും റി​ജി​ൽ മാ​ക്കു​റ്റി പ​ങ്കെ​ടു​ത്തി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി​ക​ളെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും റി​ജി​ൽ മാ​ക്കു​റ്റി പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ലെ ശ​ശി ത​രൂ​രി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം അ​നൗ​ദ്യോ​ഗി​ക തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​രി​പാ​ടി​യെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം. എ​ന്നാ​ൽ പ​രി​പാ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.
More in Latest News :