+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ത്ത​റി​ൽ കേ​ര​ള​ത്തി​ന്‍റെ ലോ​ക​ക​പ്പ്: ആ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ കൂ​ടി ലോ​ക​ക​പ്പാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ വി​യ​ര്‍​പ്പി​ന്‍റെ കൂ​ടി സാ​ക്ഷാ​ത്കാ​ര​മ
ഖ​ത്ത​റി​ൽ കേ​ര​ള​ത്തി​ന്‍റെ ലോ​ക​ക​പ്പ്: ആ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ കൂ​ടി ലോ​ക​ക​പ്പാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ വി​യ​ര്‍​പ്പി​ന്‍റെ കൂ​ടി സാ​ക്ഷാ​ത്കാ​ര​മാ​ണ് ഈ ​വി​ശ്വ​മാ​മാ​ങ്കം. ആ ​അ​ര്‍​ഥ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ കൂ​ടി ലോ​ക​ക​പ്പാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി ത​ന്‍റെ ഫേ​സ്‌​ബു​ക്ക് പേ​ജി​ല്‍ പ​റ​ഞ്ഞു.

ലോ​ക​ക​പ്പി​ന് ഖ​ത്ത​ര്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു​വെ​ന്ന​ത് മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​റെ ആ​വേ​ശ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ലോ​ക​ക​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലും മ​റ്റ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളി​ലും ന​മ്മു​ടെ പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ള്‍ പ​ങ്കു​ചേ​ര്‍​ന്നി​ട്ടു​ണ്ട്. അ​വ​രു​ടെ വി​യ​ര്‍​പ്പി​ന്‍റെ​യും കൂ​ടി സാ​ക്ഷാ​ത്കാ​ര​മാ​ണ് ഈ ​വി​ശ്വ​മാ​മാ​ങ്കം. ആ ​അ​ര്‍​ഥ​ത്തി​ല്‍ കേ​ര​ള​ത്തി​ന്റെ കൂ​ടി ലോ​ക​ക​പ്പാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ്പോ​ര്‍​ട്സ്‌​മാ​ന്‍ സ്‌​പി​രി​റ്റ് ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് ഏ​റ്റ​വും സ​ന്തോ​ഷ​ത്തോ​ടു കൂ​ടി ഈ ​ലോ​ക​ക​പ്പ് ഏ​വ​ര്‍​ക്കും ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ശം​സി​ച്ചു.
More in Latest News :