കോൽക്കത്ത: യുവ ബംഗാളി നടി ഐൻഡ്രില ശർമ (24) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂർഷിദാബാദ് ജില്ലക്കാരിയായ ഐൻഡ്രില ബംഗാളി ടെലിവിഷനിലെ പരിചിത മുഖമാണ്. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു.
രണ്ടു വട്ടം അർബദ ബാധിതയായ ഇവർ 2015ലാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. എല്ലുകളിലോ എല്ലുകൾക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാകുന്ന അപൂർവ തരം ക്യാൻസറായ എവിംഗ്സ് സാർക്കോമയാണ് ഐൻഡ്രില ശർമയ്ക്ക് ബാധിച്ചത്. അടുത്തിടെ മസ്തിഷ്കാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലാകുകയായിരുന്നു.