ആലപ്പുഴ: പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്കേറ്റു. സുനിൽ കുമാർ എന്ന പോലീസുകാരനാണ് പരിക്കേറ്റത്. ചേർത്തല പോലീസ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം. ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്.
സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ താഴെ വീണ് തീപ്പൊരി ഉണ്ടായെന്നും ഇതേത്തുടർന്നാണ് അപകടമെന്നും പോലീസ് പറയുന്നു.