+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൈ ​വെ​ടി​ക്കെ​ട്ടി​ൽ ചാ​ര​മാ​യി കി​വീ​സ്

ബേ ​ഓ​വ​ൽ: ടീം ​സ്കോ​റി​ന്‍റെ 58 ശ​ത​മാ​നം ഒ​റ്റ​യ്ക്ക് നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി2
സ്കൈ ​വെ​ടി​ക്കെ​ട്ടി​ൽ ചാ​ര​മാ​യി കി​വീ​സ്
ബേ ​ഓ​വ​ൽ: ടീം ​സ്കോ​റി​ന്‍റെ 58 ശ​ത​മാ​നം ഒ​റ്റ​യ്ക്ക് നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ ‌മ​ഴ​യെ​ടു​ത്ത ആ​ദ്യ പോ​രാ​ട്ട​ത്തി​ന് പകരം വീട്ടാനായി വാശിയോടെ ബാ​റ്റ് വീശിയ ഇന്ത്യ 65 റ​ൺ​സി​നാ​ണ് കി​വീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അന്താരാഷ്ട്ര ട്വ​ന്‍റി-20-യിൽ ര​ണ്ടാം സെ​ഞ്ചു​റി നേ​ടി​യ സ്കൈ​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ഉ​യ​ർ​ത്തി. കി​വീ​സി​ന്‍റെ പോ​രാ​ട്ടം 18.5 ഓ​വ​റി​ൽ 126 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ഓ​പ്പ​ണിം​ഗ് സ​ഖ്യ​മാ​യി പ​രീ​ക്ഷി​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ ദ്വ​യ​ത്തി​ൽ ഋ​ഷ​ഭ് പ​ന്ത്(6) നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ഷാ​ൻ കി​ഷ​ൻ(36) പൊ​രു​തി. മൂ​ന്നാ​മ​നാ​യി എ​ത്തി 111* റ​ൺ​സ് നേ​ടി​യ സൂ​ര്യ​കു​മാ​ർ 51 പ​ന്തി​ൽ 11 ഫോ​റും ഏ​ഴ് സി​ക്സും അ​ടി​ച്ചെ​ടു​ത്തു.

മ​ധ്യ​നി​ര​യി​ൽ നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും(13) ശ്രേ​യ​സ് അ​യ്യ​രും(13) നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും സൂ​ര്യ​യു​ടെ പോ​രാ​ട്ടം ഇ​ന്ത്യ​യെ 191 എ​ന്ന മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ചു. കീ​വി​സി​നാ​യി ടീം ​സൗ​ത്തി അ​വ​സാ​ന ഓ​വ​റി​ൽ ഹാ​ട്രി​ക്ക് നേ​ടി. പാ​ണ്ഡ്യ, ദീ​പ​ക് ഹൂ​ഡ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​രെ​യാ​ണ് ബോ​ൾ​ട്ട് 20-ാം ഓ​വ​റി​ലെ തു​ട​രെ​ത്തു​ട​രെ​യു​ള്ള പ​ന്തു​ക​ളി​ൽ ഫീ​ൽ​ഡ​ർ​മാ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ച​ത്. ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ ര​ണ്ട് വി​ക്ക​റ്റു​ക​ൾ പി​ഴു​തു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ൺ(61) മാ​ത്ര​മാ​ണ് മി​ക​ച്ച രീ​തി​യി​ൽ പൊ​രു​തി​യ​ത്. 25 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ ഡെ​വ​ൺ കോ​ൺ​വേ​യാ​ണ് കി​വീ​സ് നി​ര​യി​ൽ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സ്കോ​റി​നു​ട​മ.

19-ാം ഓ​വ​റി​ൽ ഹാ​ട്രി​ക്കി​ന് തൊ​ട്ട​ടു​ത്തെ​ത്തി ആ​വേ​ശ​മു​യ​ർ​ത്തി​യ ഹൂ​ഡ 2.5 ഓ​വ​റി​ൽ 10 റ​ൺ​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് നേ​ടി. യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ ര​ണ്ടും ഭു​വ​നേ​ശ്വ​ർ കു​മാ​ർ, സു​ന്ദ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.
More in Latest News :