+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മം​ഗ​ളൂ​രു സ്ഫോ​ട​നം: ഭീ​ക​ര​വാ​ദ ബ​ന്ധം ആ​രോ​പി​ച്ച് പോ​ലീ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​മു​ന്ന​യി​ച്ച് പോ​ലീ​സ്. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്ന് പ്ര​ഷ​ർ
മം​ഗ​ളൂ​രു സ്ഫോ​ട​നം: ഭീ​ക​ര​വാ​ദ ബ​ന്ധം ആ​രോ​പി​ച്ച് പോ​ലീ​സ്
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​മു​ന്ന​യി​ച്ച് പോ​ലീ​സ്. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്ന് പ്ര​ഷ​ർ കു​ക്ക​റും ബാ​റ്റ​റി​ക​ളും ല​ഭി​ച്ച​താ​യും വ​ൻ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് സ്ഫോടനമെന്നും ക​ർ​ണാ​ട​ക ഡി​ജി​പി പ്ര​വീ​ൺ സൂ​ദ് അ​റി​യി​ച്ചു.

കോ​യ​ന്പ​ത്തൂ​രി​ലെ സം​ഗ​മേ​ശ്വ​ര​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ന്ന കാ​ർ സ്ഫോ​ട​ന​വു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് സൂ​ദ് പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​ര​ന്‍റെ ആ​ധാ​ർ കാ​ർ​ഡി​നെ​പ്പ​റ്റി സം​ശ​യ​മു​ണ്ടെ​ന്നും ഇ​യാ​ൾ അ​ടു​ത്തി​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്ര​ക​ൾ സം​ശ​യ​ക​ര​മാ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും മൊ​ഴി ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത ആ​രോ​ഗ്യ​നി​ല​യി​ലാ​ണെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ടാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :