ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചിഹ്നം എല്ലായ്പ്പോഴും സ്വന്തമായി ഉപയോഗിക്കാമെന്നു രാഷ്ട്രീയ കക്ഷികൾ കരുതരുതെന്ന് ഡൽഹി ഹൈക്കോടതി. കക്ഷികളുടെ പ്രകടനം മോശമായാൽ തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി.
ഉദ്ദവ് താക്കറയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ചിഹ്നമായി ദീപശിഖ അനുവദിക്കാനുള്ള ഉത്തരവിനെതിരേ സമതാ പാർട്ടി സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദും അടങ്ങുന്ന ബഞ്ചിന്റെ നിരീക്ഷണം.