പത്തനംതിട്ട: ടിപ്പർ ലോറിയിൽ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഓമല്ലൂർ മുള്ളനിക്കാട് സ്വദേശിനി സജിത (43) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാതാവിനും പരിക്കേറ്റിട്ടുണ്ട്.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പർ ലോറി. ഓമല്ലൂരിൽ നിന്ന് സ്കൂട്ടര്‍ എടുക്കവേ നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ തട്ടി ലോറിക്കടിയിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
യുവതിയെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.