+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാം​ന​ഗ​റി​ലൊ​രു ജ​ഡേ​ജ പോ​ര്!

അ​ഹ​മ്മ​ദാ​ബാ​ദ്: ജാം​ന​ഗ​ർ ഈ​സ്റ്റ് മണ്ഡലത്തിൽ ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യ റി​വ​ബ ജ​ഡേ​ജ​യ്ക്കെ​തി​രെ പ്ര​ച​ര​ണം ന​ട​ത്തി സ​ഹോ​ദ​ര​ഭാ​ര്യ നൈ​ന ജ​ഡേ​ജ. ക്രി​ക്ക​റ്റ​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി
ജാം​ന​ഗ​റി​ലൊ​രു ജ​ഡേ​ജ പോ​ര്!
അ​ഹ​മ്മ​ദാ​ബാ​ദ്: ജാം​ന​ഗ​ർ ഈ​സ്റ്റ് മണ്ഡലത്തിൽ ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യ റി​വ​ബ ജ​ഡേ​ജ​യ്ക്കെ​തി​രെ പ്ര​ച​ര​ണം ന​ട​ത്തി സ​ഹോ​ദ​ര​ഭാ​ര്യ നൈ​ന ജ​ഡേ​ജ. ക്രി​ക്ക​റ്റ​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി​വ​ബ​യെ ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സെ​ലി​ബ്രി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ച ബി​ജെ​പി ത​ന്ത്ര​ത്തി​ന് ത​ട​യി​ടാ​ൻ നൈ​ന​യ്ക്ക് സാ​ധി​ക്കു​മോ എ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് വോ​ട്ട​ർ​മാ​ർ.

സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ ധ​ർ​മേ​ന്ദ്ര​സി​ൻ​ഹ് ജ​ഡേ​ജ​യെ അ​വ​ഗ​ണി​ച്ചാ​ണ് ബി​ജെ​പി റി​വ​ബ​യ്ക്ക് സീ​റ്റ് ന​ൽ​കി​യ​ത്. കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വാ​യ നൈ​ന, റി​വ​ബ​യെ തെ​ര​ഞ്ഞെ​ടു​പ്പ് പി​ച്ചി​ൽ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കാ​യി നൈ​ന വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ റി​വ​ബ, ത​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​തു​ത്ര​യി​ല്ലെ​ന്നും വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ ആ​ഭി​മു​ഖ്യം ഉ​ണ്ടാ​വു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും പ​റ​ഞ്ഞു.

ഇ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​യാ​യി ആ​ണ് റി​വ​ബ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് പ​റ​ഞ്ഞ ര​വീ​ന്ദ്ര ജ​ഡേ​ജ, ടി-20 ​മ​ത്സ​ര​ത്തി​ന് സ​മാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളും ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രും അ​വ​ർ​ക്ക് വോ​ട്ട് ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.
More in Latest News :