തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരും. മേയർ ആര്യാ രാജേന്ദ്രനാണ് വൈകുന്നേരം നാലിന് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്.
ബിജെപി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ചാണ് പ്രത്യേക കൗൺസിൽ വിളിച്ചത്. അതേസമയം, പ്രത്യേക കൗൺസിൽ യോഗം നിയന്ത്രിക്കുന്നതിൽ നിന്ന് മേയറെ വിലക്കണമെന്ന പ്രതിപക്ഷ ആവശ്യം സിപിഎം തള്ളി. ഈ സാഹചര്യത്തിൽ പ്രത്യേക കൗൺസിലിൽ സംഘർഷ സാധ്യതയുണ്ട്.
നവംബർ 22ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ അതിന് രണ്ട് ദിവസം മുൻപേ മേയർ പ്രത്യേക കൗൺസിൽ വിളിച്ചു