തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രത്തിന്റെ ഏജന്റായി ഗവർണർ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കാനം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയെയും തകർക്കാൻ നീക്കം നടക്കുകയാണ്. വിസിമാരെ നിയമിച്ചത് ചാൻസലറായ ഗവർണറാണ്. ഏതോ വിധിയുടെ അടിസ്ഥാനത്തിൽ 11 വൈസ്ചാൻസലർമാരെയും നീക്കാൻ പറയുന്നതെന്തിനാണെന്നും കാനം ചോദിച്ചു. ഗവർണറെ ചാൻസലർ പദവിയിൽനിന്നും മാറ്റാനുള്ള തീരുമാനം ജനങ്ങൾ അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.