+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടിയന്മാർ അറിയാൻ..! സംസ്ഥാനത്ത് മദ്യവില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കാൻ നീക്കം. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ മദ്യ ഉത്പാദകർക്കുള്ള ടേൺ ഓവർ ടാക്സ് സർക്കാർ ഒഴിവാക്കും. ഇതിലൂടെ ഉണ്ടാകുന്ന 170 കോടിയുടെ നഷ്ടം പരിഹരിക്കാ
കുടിയന്മാർ അറിയാൻ..! സംസ്ഥാനത്ത് മദ്യവില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കാൻ നീക്കം. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ മദ്യ ഉത്പാദകർക്കുള്ള ടേൺ ഓവർ ടാക്സ് സർക്കാർ ഒഴിവാക്കും. ഇതിലൂടെ ഉണ്ടാകുന്ന 170 കോടിയുടെ നഷ്ടം പരിഹരിക്കാൻ വിൽപ്പന നികുതി വർധിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും.

ബെവ്കോ എംഡിയുടെ ശിപാർശ ധനവകുപ്പ് പരിശോധിക്കുകയാണ്. മദ്യ വിതരണം പ്രതിസന്ധിയിലായതോടെ നികുതിയിനത്തിൽ സർക്കാരിന് കഴിഞ്ഞ 15 ദിവസത്തിൽ 100 കോടിയുടെ നഷ്ടമുണ്ടായതായി ബെവ്കോ വ്യക്തമാക്കി. ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് ബിവറേജസ് കോര്‍പറേഷന്‍റെ വില്‍പനശാലകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
More in Latest News :