കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോളിൽ ലോകകിരീടം നേടാൻ അർജന്റൈൻ നായകൻ ലയണൽ മെസിക്കായി മനഃശാസ്ത്ര തന്ത്രങ്ങളൊരുക്കുകയാണ് സ്പോർട്സ് പെർഫോമൻസ് സൈക്കോളജി വിദഗ്ധൻ ഡോ. വിപിൻ വി. റോൾഡന്റ്.
പ്രാഥമിക മത്സരങ്ങൾ പിന്നിട്ട് നോക്കൗട്ട് റൗണ്ടിലേക്കെത്തുന്പോൾ നിർണായക മത്സരങ്ങളിൽ അർജന്റീന ടീമിന് ഉണ്ടായേക്കാവുന്ന അതിസമ്മർദം അതിജീവിക്കാൻ തന്റെ പീക്ക് പെർഫോമൻസ് സ്ട്രാറ്റജിയുമായി ഉടൻ ഖത്തറിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് ഡോ. വിപിൻ. ഇതിന്റെ ഭാഗമായി അർജന്റൈൻ ടീമുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നു പാലാ രാമപുരം സ്വദേശിയായ വിപിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ, സ്പാനിഷ് ലീഗിലെ വന്പന്മാരായ റയൽ മാഡ്രിഡിന്റെ മോശം പ്രകടനസമയത്ത് അവരെ വിജയവഴിയിലേക്കു തിരിച്ചെത്തിച്ച സൈക്കോളജിക്കൽ സ്ട്രാറ്റജികൾ തയാറാക്കിയവരിൽ ഡോ. വിപിൻ റോൾഡന്റുമുണ്ടായിരുന്നു. അർജന്റീനയുടെ ലോകകപ്പ് വിജയത്തിനായി എത്തിക്കൽ ഡ്രീം ഹാക്കിംഗ് ഫോർമുലയുമായാണ് അദ്ദേഹം തയാറെടുക്കുന്നത്.
മെസിയുടെ ഫീലിംഗ്സ്, ഇമോഷൻസ്, മൂഡ് എന്നിവ എന്തൊക്കെയാണ് എന്നതിനെ ആശ്രയിച്ചായിരിക്കും കളത്തിലെ പ്രകടനമെന്ന് ഡോ. വിപിൻ പറഞ്ഞു. കപ്പ് അർജന്റീനയ്ക്കു തന്നെയായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.