+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ക​പ്പ് ദു​ര​ന്തം മ​റ​ക്ക​ണം; ഇ​ന്ത്യ ഇ​ന്ന് കി​വീ​സി​നെ​തി​രേ

‌വെ​ല്ലിം​ഗ്ട​ണ്‍: ഇ​ന്ത്യ​ന്യൂ​സി​ല​ൻ​ഡ് മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി20 പ​ര​ന്പ​ര​യ്ക്ക് ഇ​ന്നു വെ​ല്ലിം​ഗ്ട​ണി​ൽ തു​ട​ക്കം. ട്വ​ന്‍റി20 ലോ​ക​ക​പ്പ് സെ​മി​യി​ൽ 10 വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യ
ലോ​ക​ക​പ്പ് ദു​ര​ന്തം മ​റ​ക്ക​ണം; ഇ​ന്ത്യ ഇ​ന്ന് കി​വീ​സി​നെ​തി​രേ
‌വെ​ല്ലിം​ഗ്ട​ണ്‍: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി20 പ​ര​ന്പ​ര​യ്ക്ക് ഇ​ന്നു വെ​ല്ലിം​ഗ്ട​ണി​ൽ തു​ട​ക്കം. ട്വ​ന്‍റി20 ലോ​ക​ക​പ്പ് സെ​മി​യി​ൽ 10 വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യ​ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​ര​മാ​ണി​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12നാ​ണ് മ​ത്സ​രം. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്.

മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്കു വി​ശ്ര​മം അ​നു​വ​ദി​ച്ച് യു​വ​താ​ര​ങ്ങ​ളെ​യാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ, സ​ഞ്ജു സാം​സ​ണ്‍, ഇ​ഷാ​ൻ കി​ഷ​ൻ, ശു​ഭ്മ​ൻ ഗി​ൽ, ഇ​ഷാ​ൻ കി​ഷ​ൻ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​ങ്ങ​നെ യു​വ​താ​ര​ങ്ങ​ൾ​ക്കു ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ല​ഭി​ച്ച അ​വ​സ​രം മു​ത​ലാ​ക്കേ​ണ്ട​തു​ണ്ട്. ബൗ​ളിം​ഗി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​ർ, അ​ർ​ഷ​ദീ​പ് സിം​ഗ്, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ഉ​മ്രാ​ൻ മാ​ലി​ക്, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രെ​ല്ലാം അ​വ​സ​രം മു​ത​ലാ​ക്കാ​ൻ ശ്ര​മി​ക്കും.

ടീം: ​ഹാ​ർ​ദി​ക് പാ​ണ്ഡ്യ (നാ​യ​ക​ൻ), ശു​ഭ്മ​ൻ ഗി​ൽ, ഇ​ഷാ​ൻ കി​ഷ​ൻ, ദീ​പ​ക് ഹൂ​ഡ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, ഋ​ഷ​ഭ് പ​ന്ത്, സ​ഞ്ജു സാം​സ​ണ്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ​ദീ​പ് സിം​ഗ്, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഉ​മ്രാ​ൻ മാ​ലി​ക്.
More in Latest News :