ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പൊതുവേദിയിൽ കുഴഞ്ഞുവീണു. ഉത്തര ബംഗാളിൽ സിലിഗുരിയിലെ ശിവമന്ദിർ മുതൽ സേവക് കന്റോൺമെന്റ് വരെയുള്ള പാതയുടെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയതായിരുന്നു ഗഡ്കരി.
രക്തസമ്മർദത്തെ തുടർന്നാണ് ഗഡ്കരി കുഴഞ്ഞുവീണത്. ഉടൻ തന്നെ പരിപാടി നിർത്തിവച്ച് ഗഡ്കരിയെ വേദിക്ക് പിറകിലുള്ള ഗ്രീൻ റൂമിലേക്ക് മാറ്റി. ഗ്രീൻ റൂമിൽ വച്ച് സ്ഥിതി കൂടുതൽ വഷളായി. ഉടൻ ഡോക്ടർമാരെത്തി അടിയന്തര പരിചരണം നൽകി.